Latest NewsNewsIndiaTechnology

ഡിസൈനിംഗ് രംഗത്ത് മികവുണ്ടോ? എങ്കിൽ ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ അവസരം, ടെൻഡർ ക്ഷണിച്ച് ഐഎസ്ആർഒ

ഐഎസ്ആർഒ ആസ്ഥാനത്തെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്

ബെംഗളൂരു: ഡിസൈനിംഗ് മികവുള്ളവരാണ് നിങ്ങളെങ്കിൽ ഇനി നേരെ ഐഎസ്ആർഒയിലേക്ക് പോന്നോളൂ. ഇത്തവണ ഗഗൻയാൻ ദൗത്യത്തിനു വേണ്ടിയുള്ള ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ക്രൂ സീറ്റിന്റെ രൂപകൽപ്പന, നിർമ്മാണം, പരിശോധന, ഡെലിവറി എന്നിവയ്ക്ക് വേണ്ടിയാണ് ഐഎസ്ആർഒ ആസ്ഥാനത്തെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഗഗൻയാൻ ദൗത്യത്തിന് പുറമേ, ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളിലും ബഹിരാകാശ യാത്രക്കാർക്കായി ഈ സീറ്റുകൾ തന്നെയാണ് ഉപയോഗിക്കുക.

ബഹിരാകാശ യാത്രയിൽ യാത്രികരുടെ സുരക്ഷ മുൻനിർത്തിയാണ് സീറ്റുകൾ രൂപകൽപ്പന ചെയ്യേണ്ടതെന്ന് ഐഎസ്ആർഒ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സീറ്റുകൾ നിർമ്മിക്കേണ്ടത്. വിക്ഷേപണ വേളയിലും, അതിനുശേഷം അനുഭവപ്പെടുന്ന വൈബ്രേഷനുകൾക്കിടയിലും യാത്രികർക്ക് പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുന്നതായിരിക്കണം സീറ്റുകൾ. കൂടാതെ, എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യത്തെ തുടർന്ന് വിക്ഷേപണം നേർത്തേണ്ടി വന്നാൽ, ബഹിരാകാശ യാത്രികർക്ക് ആവശ്യമായ മുഴുവൻ സുരക്ഷയും ഈ സീറ്റിലൂടെ ലഭ്യമാക്കണം. സീറ്റ് ബെൽറ്റിന് സമാനമായ പോയിന്റ് ലോക്കിംഗ് സംവിധാനവും ഉൾപ്പെടുത്തേണ്ടതാണ്.

Also Read: സന്ദര്‍ശക ഗ്യാലറിക്ക് ഗ്ലാസും, ബോഡി സ്‌കാനറും: പാര്‍ലമെന്റിലെ സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button