ചെന്നൈ: ആഭ്യന്തര വിമാന സര്‍വീസുകള്‍ വേണ്ടെന്ന നിലപാട് തിരുത്തി തമിഴ്നാട്. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര എന്നീ വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച മുതൽ സര്‍വീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച ഉണ്ടാകും. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതിനെ തമിഴ്നാടും മഹാരാഷ്ട്രയും എതിര്‍ക്കുകയായിരുന്നു. എന്നാൽ നിലപാട് മാറ്റി മഹാരാഷ്ട്ര സര്‍ക്കാർ രംഗത്തെത്തിയതിന് പിന്നാലെ തമിഴ്നാടും തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments