ആപ്പ് ഇന്ന് വരും നാളെ വരും എന്നോർത്ത് കാത്തു കാത്തിരിക്കുകയാണ് ജനങ്ങൾ, ദിനം പ്രതി ആപ്പിനെ കുറിച്ചുള്ള സംശയങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.
ആപ്പ് ഏറ്റെടുത്ത ഫെയർകോഡ് ടെക്നോളജിസിന്റെ പേജിലും ട്രോളുകളും സംശയങ്ങളുമെല്ലാം എല്ലാമായി മലയാളികൾ സജീവമാണ്, ആപ്പ് ഇതുവരെ എത്താത്തതിലുള്ള ദേഷ്യവും സങ്കടങ്ങളുമെല്ലാം പേജിൽ തീർക്കുന്നവരുമുണ്ട്.
ചില ചോദ്യങ്ങൾക്കൊക്കെ കമ്പനി തന്നെ നർമ്മത്തിൽ ചാലിച്ച മറുപടിയുമായെത്തുന്നുമുണ്ട്. ആദ്യ ദിനം തന്നെ 15 മിനിറ്റിൽ ഏകദേശം 20 ലക്ഷത്തോളം ആളുകൾ ആപ്പിലേക്കെത്തുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി, അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ മാത്രമേ ഈ ആപ്പ് പുറത്തിറക്കാനാവൂ എന്നും കമ്പനി വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ട്രോളുകളായും സ്റ്റാറ്റസുകാളായും ആപ്പിനായുളള കാത്തിരിപ്പ് നീണ്ട് പോകവേ ശ്രദ്ധേയമാകുകയാണ് അഖിൽ എന്ന യുവാവ് എഴുതിയ കവിത.
മദ്യപർ ഞങ്ങളേ കാക്കുമാറാകണം
പ്ലേസ്റ്റോറിൻ ഹാങ്ങുകൾ നീക്കുമാറാകണം
ആപ്പുകൾ വേഗം അപ്പ്രൂവുമാറാകണം
വിലയിലെ വർദ്ധന നീക്കിയില്ലെങ്കിലും
ജവാന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടാകണം
സ്റ്റോക്കുകൾ ഏറെയുണ്ടാകുമാറാകണം
ഓൾഡ്മങ്ക് എംസിയും ലഭ്യമായീടണം
വാറ്റടിക്കുന്നോരെ കാക്കുമാറാകണം
നേർവഴിക്കവരെ നീ കൊണ്ടുപോയീടണം
https://www.facebook.com/akhil.john.376/posts/2814763955289407
എന്ന് തുടങ്ങുന്നതാണ് കവിത. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് കവിത.
Post Your Comments