Latest NewsNewsKuwaitGulf

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ മടക്കം വേഗത്തിലാക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം – പ്രവാസി ലീഗൽ സെൽ

കുവൈത്ത് സിറ്റി • പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ആരംഭിച്ച ഘട്ടത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുകടത്തൽ കേന്ദ്രങ്ങളിലും, എമർജൻസി സർട്ടിഫിക്കറ്റ്/ ഔട്ട്പാസ് ലഭിച്ച് മറ്റിടങ്ങളിലും കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാരിന്റെ പ്രവാസി വകുപ്പ് – നോർക്ക അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ സെൽ.

പൊതു മാപ്പിൽ മടങ്ങി വരുന്നവർക്ക് ആവശ്യമായ വൈദ്യപരിശോധന, ക്വാറന്റൈയ്ൻ / ഐസോലഷൻ ക്രമീകരണങ്ങൾ, യാത്രാ സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ച് പൊതുമാപ്പിൽ മടങ്ങി വരുന്ന പ്രവാസി മലയാളികളുടെ മടക്കയാത്ര യ്ക്ക് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കുകയും ,കേന്ദ്ര സർക്കാരിനോട് നടപടികളെടുക്കാൻ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button