Latest NewsNewsKuwaitGulf

കുവൈത്തിൽ കോവിഡ് ബാധിതർ വർധിക്കുന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 900 പേർക്ക്

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 900 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 20464 ആയി. പുതിയ കേസുകളിൽ 264 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6575 ആയി.  10 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 148 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 319 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 144 പേർക്കും അഹമ്മദിയിൽ നിന്നുള്ള 301 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 53 പേർക്കും ജഹറയിൽ നിന്നുള്ള 83 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button