
കോഴിക്കോട്: എംഎൽഎമാർക്കൊപ്പം എംപിമാരുടെയും യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്ന് കെ.മുരളീധരൻ എംപി. കോവിഡ് ലോക്ഡൗൺ തീരാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എംപിമാരുടെ മാത്രം യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ഇപ്പോൾ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാഹിയിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കുടുംബത്തോട് മുഖ്യമന്ത്രി ക്രൂരത കാണിക്കുന്നു. പാലക്കാട്ടുകാരൻ കോയമ്പത്തൂരിൽ മരിച്ചിട്ടും കേരളത്തിന്റെ പട്ടികയിൽ വന്നില്ല. മരണത്തിന്റെ എണ്ണം കുറച്ച് കാണിക്കാൻ ഇവിടെ ശ്രമിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
Read also: കൊറോണക്കാലത്ത് എന്ത് വിവാഹാഘോഷം : സ്വാതിയും അരുണും ആഘോഷം ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി
ഇന്ന് പരീക്ഷാ കേന്ദ്രങ്ങളായ സ്ഥലങ്ങൾ നാളെ ഹോട്സ്പോട്ടാകും. പരീക്ഷാകേന്ദ്രങ്ങൾ തേടി കുട്ടികൾ ഓടേണ്ടി വരും. കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടരുത്. സംസ്ഥാനത്തിന് അകത്ത് ഓടുന്ന ട്രെയിനുകൾക്ക് നിലവിലുള്ള സ്റ്റോപ്പുകൾ അനുവദിക്കണം. വിദേശ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ മുൻഗണനാ പട്ടികയിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി ആളുകളെ കയറ്റുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതു ശ്രദ്ധയിൽപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകിയെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
Post Your Comments