കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം. ചൊവ്വാഴ്ച രാവിലെ പത്തരക്കാണ് മുഖ്യ മന്ത്രി വിളിച്ച വീഡിയോ കോൺഫറൻസ്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരനും മുന്നണിയുടെ ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. എംപിമാരുടേയും എംഎൽഎമാരുടേയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ജില്ലാ കളക്ടറേറ്റുകളിലെത്തിയാണ് ജന പ്രതിനിധികൾ വീഡിയോ കോൺഫ്രൻസിൽ പങ്കെടുക്കേണ്ടത്.
ALSO READ: സംഘര്‍ഷാവസ്ഥ തുടരുന്ന ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ലഡാക്കിൽ
യോഗത്തിൽ പങ്കെടുക്കില്ലെന്ന വടകര എംപി മുരളീധരന്റെ നിലപാട് യുഡിഎഫ് നേതൃത്വം തളളി. മുന്നണിയുടെ എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും മറ്റിടങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ വരുന്ന സാഹചര്യവും യോഗം ചർച്ച ചെയ്യും.
Post Your Comments