Latest NewsNewsBahrainGulf

ബഹ്‌റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു തന്നെ, 8000പിന്നിട്ടു

മനാമ : ബഹ്‌റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം 8000പിന്നിട്ടു. പുതുതായി 360 പേർക്ക്​ കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ വിദേശി തൊഴിലാളികളാണ്​. 140 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 8774ആയി ഉയർന്നു.

366 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4462ആയി ഉയർന്നു. നിലവിൽ 4300 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ 28 പേർക്കാണ്​ മരുന്നുകൾ നൽകുന്നത്​. എട്ടുപേരുടെ നില ഗുരുതരമാണ്​. 12പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button