Latest NewsIndiaInternational

പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും, ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ് : ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി

അടുത്തിടെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയത്

ലക്‌നൗ: പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കു മറുപടിയായാണ് യുപി മന്ത്രി പ്രതികരിച്ചത്. രാജ്യത്തിനെതിരെ തോക്കു ചൂണ്ടുന്നവരെയെല്ലാം ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കും. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നരേന്ദ്ര മോദി സര്‍ക്കാരാണ് ഇതെന്ന് ഓര്‍ക്കണം; ഇന്ത്യാ വിരുദ്ധ പ്രസ്താവന പതിവാക്കിയ ഷാഹിദ് അഫ്രീദിക്ക് ക്രിക്കറ്റ് താരങ്ങൾക്കു പിന്നാലെയാണ് ഉത്തർപ്രദേശ് മന്ത്രിയുടെ മറുപടി.

പഴയതുപോലെ പാക്കിസ്ഥാന്‍ ഭൂപടം ചുരുങ്ങുന്ന സമയം വരികയാണ്. അഫ്രീദിയെപ്പോലൊരാളില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നില്ലെന്നും യുപി മന്ത്രി പ്രതികരിച്ചു.അടുത്തിടെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇന്ന് ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദര്‍ശിക്കണമെന്നു ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്’ അഫ്രീദി പറഞ്ഞു.

ഭര്‍ത്താവ്‌ മകളെ പീഡിപ്പിച്ചെന്ന്‌ വ്യാജപരാതി: ഭാര്യയ്‌ക്കെതിരെ കേസെടുത്തു

ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാന്‍ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഫ്രീദിയുടെ വാക്കുകള്‍ക്കു മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കശ്മീരിനെയും അധിക്ഷേപിച്ചു കൊണ്ട് ഷാഹിദ് അഫ്രീദിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ആനന്ദ് സ്വരൂപ് ശുക്ലയ്ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവരടക്കം പലരും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button