ഇസ്ലാമാബാദ് : ഇസ്ലാമാബാദ് : പാകിസ്ഥാൻ വിമാനം തകർന്നു വീണു. 91 യാത്രക്കാരും, എട്ട് ജീവനക്കാരുമായി എത്തിയ എത്തിയ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോർ-കറാച്ചി യാത്രാവിമാനമാണ് ലാൻഡിങ്ങിന് മുന്നേ ജനവാസ കേന്ദ്രത്തിൽ തകർന്ന് വീണത്. അഞ്ചു വീടുകൾ തകർന്നു.
Pakistani media report that the PIA aircraft which crashed was an A320 carrying close to 100 people. The aircraft crashed near a residential colony near Karachi airport; more details awaited.
— ANI (@ANI) May 22, 2020
PK 8303 എന്ന എയർബസ് എ-320 വിമാനം ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിച്ചത്. കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കറാച്ചിയിലെ എല്ലാ ആശുപത്രികൾക്കും ഈ നിരോധനാജ്ഞ ബാധകമാണ്. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ രക്ഷാപ്രവർത്തകർക്ക് ആകുന്നില്ലെന്നാണ് റിപ്പോർട്ട്.
ഏതാണ്ട് ഒരു വർഷം മുമ്പും ഗിൽജിത് വിമാനത്താവളത്തിൽ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാനം വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അന്ന് സാഹസികമായി നിയന്ത്രിച്ച് നിർത്തുകയായിരുന്നു.
Post Your Comments