കുവൈറ്റ്: ചെറിയപെരുന്നാളിന് ശേഷം 50ശതമാനം വിദേശി തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കവുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. മന്ത്രി വലിദ് അല്‍ ജാസിം ആണ് ഇക്കാര്യം ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ എഞ്ചിനീയർമാർ, നിയമവിദഗ്ദര്‍ , സെക്രട്ടറി പോസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ജോലി നഷ്ടമാകുമെന്നാണ് സൂചന. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി. നിലനിര്‍ത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം. വിദേശികളെ മുന്‍സിപ്പാലിറ്റിയില്‍ നിയമിക്കുന്നതും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.
Post Your Comments