കോഴിക്കോട്; ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വൻ തട്ടിപ്പ്, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) യിലെ ശാസ്ത്രജ്ഞനെന്നു വിശ്വസിപ്പിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി പലരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ കേസില്‍ യുവാവ് പിടിയിലായി,, കോട്ടയം ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണ് പുരയിടത്തില്‍ പി.ആര്‍.അരുണിനെയാണ് (36) കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കിഴക്കോത്ത് മറിവീട്ടില്‍ താഴത്ത് സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ കൊടുവള്ളി പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും നിരീക്ഷണത്തിലായിരുന്നുഉള്ളത്, ഇയാൾ മറിവീട്ടില്‍ താഴം സ്വദേശി സുകേഷില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണവും 25,000 രൂപയും മറിവീട്ടില്‍താഴം ലോഹിതാക്ഷനില്‍ നിന്ന് 25,000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.
ഒന്‍പതാം ക്ലാസ് വരെ മാത്രം പഠിച്ച പ്രതി എം.ടെക് ബിരുദദാരിയെന്ന് പറഞ്ഞാണ് എല്ലാവരോടും സ്വയം പരിചയപ്പെടുത്തിയിരുന്നത്, വിശ്വാസ്യതയ്ക്കായി ഡി.ആര്‍.ഡി.ഒ യുടെ വ്യാജതിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിരുന്നു, വ്യാപകമായി സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെ കണ്ടെത്തി വലയിലാക്കുന്നത്.
Post Your Comments