ചെന്നൈ : കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മെയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്‌നാട്. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെയാണ് എതിർവാദവുമായി തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനാൽ ഈ നടപടി മാറ്റിവയ്ക്കാൻ തമിഴ്‌നാട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
.തുടക്കത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുമെന്നും ക്രമേണ വർദ്ധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. വൈറസ് വ്യാപനത്തെ തുടർന്നുള്ള ആശങ്കകൾക്കു പുറമെ, ലോക്ക്ഡൗൺ കാരണം ചെന്നൈയിലും വേണ്ടത്ര പൊതുഗതാഗതം ഇല്ലെന്ന് തമിഴ്‌നാട് പറഞ്ഞു. അതേസമയം വ്യോമയാന മന്ത്രാലയം ഇതുവരെ തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
Post Your Comments