ശ്രീകണ്ഠാപുരം; ഓടി നടന്ന് കളി ചിരിക്കിടെ കാല് തെന്നിയപ്പോള്‍ രണ്ടു വയസ്സുകാരന് വീണത് തീക്കൂനയിലേക്ക്,, പുറത്തെടുത്തപ്പോഴേക്കും വെന്തുരുകിയിരുന്നു,, പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ ഡിബിന്‍ (രണ്ട്)നെയാണ് 80 ശതമാനത്തോളം ശരീരമാകെ പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്, രണ്ടു ദിവസം മുമ്ബ് വീടിനടുത്ത പറമ്ബില്‍ സ്വകാര്യ വ്യക്തിയിട്ട തീ ആളിപ്പടരുമ്പോള്‍ ഈ പിഞ്ചുകുഞ്ഞ് ഓടിക്കളിക്കുകയായിരുന്നു.
ശ്രീകണ്ഠാപുരത്ത് പിതാവ് ഡൈബി വണ്ടിയോടിച്ച് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബ ജീവിതം നയിച്ചിരുന്നത്. വന്‍ തുക ചികിത്സക്കായി ചെലവായി. ഇനിയും കൂടുതല്‍ തുക തുടര്‍ ചികിത്സക്കാവശ്യമാണ്, നാട്ടുകാര്‍ ജെറി ജോസഫ് ചെയര്‍മാനും പഞ്ചായത്ത് അംഗം സജന് വെട്ടുകാട്ടില്‍ കണ്‍വീനറുമായുള്ള ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട് .
അക്കൗണ്ട് നമ്ബര്‍- 42522200057716.
IFC കോഡ്- SYNB0004252. സിന്‍ഡിക്കേറ്റ് ബാങ്ക്, ചന്ദനക്കാംപാറ ശാഖ.
ഫോണ്‍: 8547889888, 9495166325.
Post Your Comments