KeralaLatest NewsNews

ഇന്നലെ സർവീസ് ആരംഭിച്ച കെഎസ്ആര്‍ടിസിക്ക് നഷ്ടം 60 ലക്ഷം രൂപ; രൂക്ഷമായ പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവു ലഭിച്ചതോടെ പൊതു ഗതാഗത സര്‍വീസ് പുനരാരംഭിച്ച ഇന്നലെ കെ.എസ്.ആര്‍.ടി.സിക്ക് 60 ലക്ഷം രൂപ നഷ്ടമായി. ഒരു കിലോമീറ്ററിന് 16.64 രൂപ കളക്ഷൻ കിട്ടിയപ്പോള്‍ 25.68 രൂപ ചെലവായി. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടം. വിഡിയോ റിപ്പോർട്ട് കാണാം.

92 ഡിപ്പോകളിൽ നിന്നായി കെഎസ്ആർടിസിയുടെ 1338 ഓർഡിനറി ബസുകളാണു സർവീസിന് ഇറങ്ങിയത്. രാവിലെ 7 മുതൽ 11 വരെയും വൈകിട്ടു 4 മുതൽ 7 വരെയുമാണു സർവീസ്. ചില ഡിപ്പോകളിൽ നിന്നു നേരത്തേ സർവീസ് തുടങ്ങിയ യൂണിറ്റ് മാനേജർമാരെ താക്കീതു ചെയ്തു.

ഓരോ ബസിലും സാമൂഹിക അകലം പാലിച്ച് 28 യാത്രക്കാർ വരെ കയറാനാണ് അനുവാദം. ഇന്നലെ പക്ഷേ 10–15 പേരേ പല ബസിലും ഉണ്ടായിരുന്നുളളൂ. മാസ്ക് ധരിക്കാത്തവരെ കയറ്റിയില്ല. ബസുകളിൽ സാനിറ്റൈസർ നൽകി. വടക്കൻ ജില്ലകളിൽ യാത്രക്കാർ താരതമ്യേന കുറവായിരുന്നു. ചില ജില്ലകളിൽ ഇടയ്ക്കു കണ്ടെയ്ൻമെന്റ് സോണുകൾ വരുന്നതിനാൽ സാധാരണ പോലെ സർവീസ് നടത്താൻ സാധിച്ചില്ല. പകരം റൂട്ട് മാറ്റി സർവീസ് നടത്തി.

രാവിലെ നടത്തിയ ജില്ല തിരിച്ചുള്ള സർവീസുകളുടെ കണക്ക്: തിരുവനന്തപുരം 413, കൊല്ലം 138, പത്തനംതിട്ട 84, കോട്ടയം 90, ആലപ്പുഴ 92, ഇടുക്കി 40, എറണാകുളം 157, തൃശൂർ 96, പാലക്കാട് 76, കോഴിക്കോട് 38, മലപ്പുറം 39, വയനാട് 16, കണ്ണൂർ 41, കാസർകോട് 18. വൈകിട്ടത്തെ കണക്കുകളും വരുമാനവും ഇന്നു ലഭ്യമാകും.

ALSO READ: കേന്ദ്ര സർക്കാരിന്റെ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ

തൽക്കാലം സർവീസ് തുടങ്ങാനും മറ്റു കാര്യങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നുമാണു മന്ത്രി അറിയിച്ചതെന്നു സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. സാധിക്കുന്ന ഉടമകളോടു സർവീസ് നടത്താനാണു നിർദേശിച്ചിരിക്കുന്നതെന്നു ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥും ഇന്നു മുതൽ സർവീസ് നടത്തുമെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button