ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തി. മുഖ്യ ക്ഷേത്ര വാസ്തു ശില്‍പി ചന്ദ്രകാന്ത് സോംപുരയുടെ മകന്‍ നിഖില്‍ സോംപുരയാണ് രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയ കാര്യം അറിയിച്ചത്. ക്ഷേത്രത്തിന്റെ വലിപ്പം 161 അടിയായി ഉയര്‍ത്തിയിരിക്കുകയാണ്. ആദ്യത്തേതില്‍ നിന്നും 20 അടി ഉയരമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
ക്ഷേത്രത്തിന്റെ മുമ്പത്തെ രൂപകല്‍പ്പന 1988ല്‍ തയ്യാറാക്കിയതാണ്. ഇപ്പോള്‍ മുപ്പത് വര്‍ഷത്തിലേറെയായി ക്ഷേത്രം നിര്‍മിച്ചിട്ട്. 1998ല്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയനുസരിച്ച് 141 അടി ഉയരമാണുള്ളത്. ഇപ്പോള്‍ പുതിയ രൂപകല്‍പന അനുസരിച്ച് ക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് ക്ഷേത്ര വാസ്തുശില്‍പി പറഞ്ഞു.
ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുന്നതില്‍ ആളുകളും ആവേശത്തിലാണ്. അതിനാല്‍ തന്നെ ഇതിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കണമെന്ന് തങ്ങള്‍ കരുതിയെന്നും പുതുക്കിയ രൂപകല്‍പ്പന പ്രകാരം ക്ഷേത്രത്തിന്റെ ഉയരം 141 അടിയില്‍ നിന്ന് 161 ആയി ഉയര്‍ത്തിയെന്നും ഇതുകൂടാതെ രണ്ട് മണ്ഡപങ്ങള്‍കൂടി രൂപകല്‍പനയില്‍ ചേര്‍ത്തിട്ടുണ്ട്. മുമ്പത്തെ രൂപകല്‍പനയിലെ എല്ലാ തൂണുകളും കല്ലുകളും ഇപ്പോഴും ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടേയുള്ളൂ-അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് ഏകദേശം 3.5 വര്‍ഷമെടുക്കുമെന്നും വാസ്തുശില്‍പി നിഖില്‍ സോംപുര പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് വന്‍ സന്നാഹത്തോടെയാണ് നടത്താനൊരുങ്ങുന്നത്. പ്രധാനമന്ത്രിയും മറ്റ് പ്രമുഖരുമടക്കം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ക്ഷേത്രത്തിന്റെ തറക്കല്ലിടലിന് മുന്നോടിയായി മൂന്ന് ദിവസം ആചാരങ്ങള്‍ നടക്കും. 40 കിലോ വെള്ളി ഇഷ്ടികകള്‍ ഉപയോഗിച്ചാണ് തറക്കല്ലിടുന്നത്. ആഗസ്റ്റ് മൂന്നിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് മാസത്തോളം വൈകിയാണ് പരിപാടി നടത്തുന്നത്. അതിനാല്‍ത്തന്നെ 50ല്‍ കൂടുതല്‍ വി ഐ പികള്‍ പങ്കെടുക്കില്ല. അയോദ്ധ്യയില്‍ ഉടനീളം സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഭക്തര്‍ക്ക് പരിപാടി കാണാനുകുമെന്ന് ക്ഷേത്ര ചുമതലയുള്ള ശ്രീം റാം ജന്മഭൂമി തീര്‍ത്ഥക്ഷേതം വ്യക്തമാക്കി.
Post Your Comments