Latest NewsKeralaNews

കേന്ദ്ര സർക്കാരിന്റെ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: കേന്ദ്ര സർക്കാരിന്റെ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭരത് അഭിയാൻ പാക്കേജിൽ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുളള 2,70,000 കോടി രൂപയുടെ വായ്പ പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പരി​ഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ALSO READ: നിപ വൈറസിനെതിരെ പോരാടി വിട പറഞ്ഞ സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം; ലിനിയെ ഓർക്കാതെ ഈ കോവിഡ് കാലം എങ്ങനെ കടന്നു പോകും? വൈറലായി മുഖ്യമന്ത്രിയുടെ കുറിപ്പ്

ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രി അനുരാ​ഗ് സിങ് താക്കൂർ, കേന്ദ്ര മന്ത്രി പീയുഷ് ​ഗോയൽ എന്നിവർക്ക് നിവേദനം നൽകി. ബാങ്കുകളിൽ നിന്നും കശുവണ്ടി വ്യവസായികൾക്ക് വായ്പ ലഭിക്കുന്നതിനായി എംപി ഉൾപ്പെടെയുളള ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിം​ഗ് സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button