വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് കോടികള്‍ നല്‍കി എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്ന ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്ന് ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്‍. സാങ്കേതികവിദ്യകളോടും പ്ലാറ്റ്‌ഫോമുകളോടും ഇന്ത്യ തന്ത്രപരമായ പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ്-400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങുന്നതിനായാണ് ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്. അഞ്ച് ബില്യന്‍ യുഎസ് ഡോളറിന്റേതാണ് കരാര്‍. കരാറുമായി മുന്നോട്ടുപോയാല്‍ ഉപരോധമടക്കമേര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു.
ഉപരോധ നിയമത്തിലൂടെ എതിരാളികളെ നേരിടുക എന്ന യുഎസ് നിയമം ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഈ നിയമം ഉപയോഗിച്ച് റഷ്യക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Post Your Comments