ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും. രാജ്യത്തെ 1.7 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി വെള്ളിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങും. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട സ്റ്റേഷനുകളില്‍ ബുക്കിംഗ് പുനഃരാംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സുരക്ഷ മുന്‍നിര്‍ത്തിയുള്ള ടിക്കറ്റ് ബുക്കിംഗ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിവരികയാണ്. ട്രെയിനുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കൂടുതല്‍ ആളുകള്‍ ജോലിക്കായി നഗരങ്ങളിലേക്ക് തിരിച്ചെത്തുന്നത് ശുഭലക്ഷണമാണെന്നും പിയൂഷ് ഗോയല്‍ പറയുകയുണ്ടായി.
Post Your Comments