
മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കുകള്‍ തീയിട്ട് നശിപ്പിച്ച് മാവോയിസ്റ്റ് ഭീകരര്‍. അവശ്യസാധനങ്ങളുമായി പോകുകയായിരുന്ന നാല് ട്രക്കാണ് ഭീകരര്‍ അഗ്നിക്കിരയാക്കിയത്. ഗഡ്ചിരോളിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
മാവോയിസ്റ്റ് ഭീകരരെ മെയ് രണ്ടിന് ഗഡ്ചിരോളിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഭീകരര്‍ ഇന്ന് ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇത് അറിയാതെയാണ് ചരക്കുമായി വാഹനങ്ങള്‍ പ്രദേശത്ത് എത്തിയത്. ഡ്രൈവര്‍മാരെ വിരട്ടി ഓടിച്ച ശേഷമാണ് ഭീകര്‍ ട്രക്കിന് തീയിട്ടത്.
ALSO READ: കോവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് കരുത്തേകാൻ കേരളത്തിൽ നിന്ന് 105- അംഗ മെഡിക്കൽ സംഘം യുഎഇയിൽ
ട്രക്കും സാധനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. ബന്ദിന്റെ ഭാഗമായി ഭീകരര്‍ മരങ്ങള്‍ മുറിച്ച് റോഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments