ന്യൂഡല്‍ഹി: ഉംപൂൺ ചുഴലിക്കാറ്റിന്റെ ആഘാതം തടയാന്‍ സുരക്ഷാ സംവിധാനങ്ങളൊരുങ്ങിയെന്ന് ദേശീയ ദുരന്ത നിവാരണ സേന മേധാവി എസ്.എന്‍ പ്രധാൻ. 1991ന് ശേഷം ഉണ്ടാകാന്‍ പോകുന്ന അതിശക്മായ ചുഴലിക്കാറ്റാണ് ഉംപൂൺ. ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഒറീസ പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ രക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചത്. എൻ.ഡി.ആർ.എഫ് മേധാവി എസ്.എന്‍ പ്രധാനാണ് പ്രവര്‍ത്തനം വിശദീകരിച്ചത്.
ആകെ 41 സംഘങ്ങളെ രണ്ടു സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി എൻ.ഡി.ആർ.എഫ് അറിയിച്ചു. ഇതില്‍ ഒഡീഷയില്‍ 15 സംഘങ്ങളും പശ്ചിമ ബംഗാളിൽ 21 സംഘങ്ങളു മാണുള്ളത്. 6 സംഘങ്ങള്‍ റിസര്‍വ്വാക്കി രാജ്യത്തിന്റെ ആറു കേന്ദ്രങ്ങളിലായി നിലയുറപ്പിച്ചി രിക്കുകയാണ്.
കൊറോണയക്ക് പുറകേ ഉംപൂണും വന്നതോടെ അതിവേഗം സഹായം എത്തിക്കുന്ന തരത്തിലാണ് സംവിധാനം.വാര്‍ത്താവിനിമയ സംവിധാനം, ബോധവല്‍ക്കരണം, രക്ഷാപ്രവര്‍ത്തനം എന്നീ തരത്തിലാണ് സൈന്യത്തിനെ വിന്യസിച്ചിരിക്കുന്നത്. മുമ്പ് ഉണ്ടായിട്ടുള്ള ഫോണീ ചുഴലിക്കാറ്റിനെ നേരിട്ട രക്ഷാ സംഘമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ അനുഭവ സമ്പത്ത് പ്രദേശത്തെ ജനങ്ങളെ കൂടുതല്‍മ ജാഗരൂകരാക്കുമെന്നും പ്രധാന്‍ അറിയിച്ചു.
വിന്യസിച്ചിരിക്കുന്ന സംഘത്തിലെ 21 ടീം പശ്ചിമ ബംഗാളി്ല്‍ എത്തിക്കഴിഞ്ഞു. പ്രത്യേക വാര്‍ത്താ വിനിമയ ഉപകരണം. മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള സംവിധാനം, മതിലുകള്‍ പൊളിക്കാനുള്ള സംവിധാനം, മണ്ണിനടിയില്‍പെടുന്നവരെ നീക്കാനുള്ള സംവിധാനം എന്നിവ ഓരോ സംഘത്തിനും പ്രത്യേകമായി നല്‍കിയതായും എന്‍ഡിആര്‍എഫ് മേധാവി അറിയിച്ചു. പ്രത്യേക ട്രക്കുകളും പൊക്ലെയിനുകളുമടക്കം നിലവിലുണ്ടെന്നും കരമേഖലകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊറോണയ്ക്ക് സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണമെന്നതിനാല്‍ അതിനായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ പൊതുജനത്തിനായി ആയിരം പേരുടെ താമസം, ശൗചാലയ വ്യവസ്ഥ എന്നിവയാണ് ജില്ലാ തലത്തില്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും പ്രധാന്‍ അറിയിച്ചു. എന്‍ഡിആര്‍എഫ് റിസര്‍വ്വ് സേനകള്‍ ബനാറസ്, പാറ്റ്‌ന, ചെന്നൈ, ഗുവാഹട്ടി. വിജയവാഡ, പൂനെ എന്നിവിടെയാണ് ഒരുങ്ങി നില്‍ക്കുന്നത്. അവരെല്ലാം എയര്‍ഫോഴ്‌സ് വിമാനത്താവളങ്ങളോട് അനുബന്ധിച്ച് തയ്യാറാണ്. ഏതു നിമിഷവും അവര്‍ എവിടേയും 2 മണിക്കൂറിനുള്ളില്‍ എത്തുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എന്‍ഡിആര്‍എഫ് മേധാവി വ്യക്തമാക്കി.
Post Your Comments