ലോകത്ത് ഒരു ലക്ഷം പേരില്‍ 4.1 പേര്‍ മരണപ്പെടുമ്പോള്‍, ഇന്ത്യയില്‍ 0.2 പേര്‍ മാത്രം; രോഗമുക്തി നിരക്ക് 38.73 ശതമാനം: രാജ്യത്ത് 58,802 പേർ ചികിത്സയിൽ

പരിശോധനാ സൗകര്യങ്ങളില്‍ വലിയതോതിലുള്ള പുരോഗതിയാണ് കുറഞ്ഞകാലം കൊണ്ട് രാജ്യം നേടിയിരിക്കുന്നത്.

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഇന്ത്യ. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യത്തിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 40,000ത്തിലേക്ക് അടുക്കുകയാണ്.നിരക്കില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 58,802 പേരാണ് ചികിത്സയിലുള്ളത്.

ഇവരില്‍ തന്നെ 2.9 ശതമാനം മാത്രമാണ് ഐസിയുവില്‍ കഴിയുന്നത്.ലക്ഷം പേരിലെ മരണനിരക്കിന്റെ കാര്യത്തില്‍ ആഗോളനിലയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം, ഒരുലക്ഷം പേരില്‍ 0.2 പേര്‍ കോവിഡ് മൂലം മരണമടയുമ്പോള്‍, ആഗോളതലത്തില്‍ 4.1 പേരാണ് മരണമടയുന്നത്.കോവിഡ് കേസുകള്‍ നേരത്തെ തിരിച്ചറിഞ്ഞ്, ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ഈ കുറഞ്ഞ മരണനിരക്ക്.

സ്ഥിതി അതീവ ഗുരുതരം, രാജ്യത്തെ കൊറോണ കേസുകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയില്‍: കേന്ദ്രസേന ഇന്നെത്തും

പരിശോധനാ സൗകര്യങ്ങളില്‍ വലിയതോതിലുള്ള പുരോഗതിയാണ് കുറഞ്ഞകാലം കൊണ്ട് രാജ്യം നേടിയിരിക്കുന്നത്. ഈ ജനുവരിയില്‍ രാജ്യത്ത്, ഒരു ലബോറട്ടറിയില്‍ മാത്രമാണ് പരിശോധന സൗകര്യം ഉണ്ടായിരുന്നതെങ്കില്‍, നിലവില്‍ 385 സര്‍ക്കാര്‍ ലാബുകളിലും, 158 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.പരിശോധനാ സൗകര്യങ്ങളില്‍ വലിയതോതിലുള്ള പുരോഗതിയാണ് കുറഞ്ഞകാലം കൊണ്ട് രാജ്യം നേടിയിരിക്കുന്നത്.

ഈ ജനുവരിയില്‍ രാജ്യത്ത്, ഒരു ലബോറട്ടറിയില്‍ മാത്രമാണ് പരിശോധന സൗകര്യം ഉണ്ടായിരുന്നതെങ്കില്‍, നിലവില്‍ 385 സര്‍ക്കാര്‍ ലാബുകളിലും, 158 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് നമ്മുടെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതൊരു റെക്കോര്‍ഡാണ്. വിവിധ ലാബുകളിലായി 24,25,742 സാമ്പിളുകളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്

Share
Leave a Comment