ലെന്‍സിംഗ്: കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു. .എസ് സംസ്ഥാനമായ മിഷിഗണില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് . പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഈഡന്‍വില്ല്, സാന്‍ഫോര്‍ഡ് ഡാമുകള്‍ തകരുകയായിരുന്നു. റ്റിറ്റാബവസീ നദി കരയിലുള്ളവര്‍ക്ക് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയതോടെ 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.
40,000ത്തോളം പേര്‍ താമസിക്കുന്ന പ്രദേശത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നും. മിഷിഗണിലെ മിഡ്‌ലാന്‍ഡ് നഗരം, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളില്‍ 9 അടിയോളം ഉയരത്തിൽ വെള്ളപ്പൊക്കമുണ്ടാകാന്‍ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. മിഡ്‌ലാന്‍ഡില്‍ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യു.എസില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലം കൂടി ആയതിനാല്‍ ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈഡന്‍വില്ല് ഡാം 1924ലും സാന്‍ഫോര്‍ഡ് ഡാം 1925ലുമാണ് നിര്‍മിക്കപ്പെട്ടത്. മിഡ്‌ലാന്‍ഡ്, ഈഡന്‍വില്ല്, സാന്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകളെ ഒഴിപ്പിച്ചിരിക്കുന്നത്. റ്റിറ്റാബവസീ നദി 38 അടി ഉയരത്തിലെത്തി കരകവിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Post Your Comments