തൃശൂര്‍: ക്വാറന്റീൻ വിഷയത്തില്‍ തനിക്കും മന്ത്രി എസി മൊയ്തീനും രണ്ടു നീതിയാണെന്നും ഇക്കാര്യത്തിൽ ഇടപെട്ട് ഉചിത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അനിൽ അക്കര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ക്വാറന്റീൻ വിഷയത്തിൽ മെഡിക്കൽ ബോർഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
വാളയാറിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തിയപ്പോൾ കോവിഡ് രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് അനിൽ അക്കരെ ഉള്‍പ്പെടെയുള്ള കോൺഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റീനിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. അതേസമയം ഗുരുവായൂരിൽ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന് ക്വാറന്റീൻ വേണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡ് നിലപാട്.
Post Your Comments