കൊച്ചി • നഗരങ്ങള്‍ തുറന്നു തുടങ്ങുകയും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നീങ്ങി തുടങ്ങുകയും ചെയ്യുമ്പോള്‍ ഊബര്‍ ഇന്ത്യ തങ്ങളുടെ ആദ്യ സാങ്കല്‍പിക വാര്‍ത്താ സമ്മേളനത്തിലൂടെ പുതിയ കോവിഡ്-19 സുരക്ഷാ ഫീച്ചറുകളുടെ ശ്രേണി പ്രഖ്യാപിച്ചു. ആപ്പ് ഉപയോഗിച്ചുള്ള നിങ്ങളുടെ അടുത്ത യാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് പുതിയ സുരക്ഷാ ഫീച്ചറുകളും നയങ്ങളും.
യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള പരസ്പര വിനിമയ ഗോ ഓണ്‍ലൈന്‍ ചെക്ക്‌ലിസ്റ്റ് ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാസ്‌ക് നിര്‍ബന്ധം, ട്രിപ്പിന് ഡ്രൈവര്‍മാര്‍ക്കായി മാസ്‌ക് വേരിഫിക്കേഷന്‍ സെല്‍ഫികള്‍, ട്രിപ്പ് കഴിഞ്ഞ് ഫീഡ് ബാക്ക്, കാന്‍സലേഷന്‍ നയം തുടങ്ങിയവയെല്ലാമുണ്ട്. ഓരോ തവണ ഊബര്‍ ഉപയോഗിക്കുമ്പോഴും പുതിയൊരു അനുഭവം നല്‍കുന്നതിനും എല്ലാവരുടെയും സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് എല്ലാ പുതിയ ഫീച്ചറുകള്‍.
ഇന്നു മുതല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആപ്പില്‍ ഈ പുതിയ കൂട്ടിചേര്‍ക്കലുകള്‍ കാണാം:
* ഗോ ഓണ്‍ലൈന്‍ ചെക്ക്‌ലിസ്റ്റുകള്‍: ഡ്രൈവര്‍ ഓണ്‍ലൈനില്‍ പോകും മുമ്പ് തന്നെ പുതിയ ഗോ ഓണ്‍ലൈന്‍ ചെക്ക്‌ലിസ്റ്റിലൂടെ അവര്‍ മുഖാവരണം അണിയുന്നതുള്‍പ്പടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പിക്കും. യാത്രക്കാര്‍ക്കും ഇതേ രീതിയിലുള്ള ചെക്ക്‌ലിസ്റ്റ് ഉണ്ട്. ഓരോ ട്രിപ്പിനു മുമ്പും അവര്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ഉണ്ടെന്നും ഉറപ്പു വരുത്തണം.
* മാസ്‌ക് പരിശോധന: ട്രിപ്പുകള്‍ എടുക്കും മുമ്പ് തന്നെ ഡ്രൈവര്‍മാരോട് മാസ്‌ക് ധരിച്ച് സെല്‍ഫി ആവശ്യപ്പെടും. ഡ്രൈവര്‍മാര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഊബറിന്റെ പുതിയ സാങ്കേതിക വിദ്യ ഉറപ്പിക്കും.
* എല്ലാവര്‍ക്കും ഉത്തരവാദിത്തം: റൈഡര്‍മാര്‍ അല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ മാസ്‌ക് അല്ലെങ്കില്‍ മുഖാവരണം ധരിക്കുന്നില്ലെങ്കില്‍ അതുള്‍പ്പടെയുളള കാര്യങ്ങളില്‍ ഫീഡ് ബാക്ക് ലഭിക്കാനുള്ള സംവിധാനം പുതിയ ഓപ്ഷനില്‍ ചേര്‍ത്തിട്ടുണ്ട്.
* പുതിയ കാന്‍സലേഷന്‍ നയം: സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ യാത്രക്കാരനോ ഡ്രൈവര്‍ക്കോ ട്രിപ്പ് കാന്‍സല്‍ ചെയ്യാവുന്നതാണ്. ഉപയോക്താവ് മാസ്‌ക് അല്ലെങ്കില്‍ മുഖാവരണം ധരിക്കാതിരുന്നാല്‍ പോലും ഇത് ചെയ്യാം.
* പുതിയ സീറ്റ് പരിധി: ഊബര്‍ യാത്രാ വേളയില്‍ യാത്രക്കാരനും ഡ്രൈവര്‍ക്കും ഇടയില്‍ ആവശ്യത്തിന് അകലം ഉറപ്പിക്കാന്‍ യാത്രക്കാരനോട് മുന്‍ സീറ്റില്‍ ഇരിക്കരുതെന്ന് ഉപദേശിക്കുന്നു. രണ്ട് പേര്‍ക്ക് മാത്രമാണ് ഒരു കാറില്‍ യാത്രയ്ക്ക് അനുവാദമുള്ളത്. അവര്‍ പിന്‍ സീറ്റ് ഉപയോഗിക്കുകയും വേണം.
* റൈഡ്‌ഷെയര്‍ ഹെല്‍ത്ത് സേഫ്റ്റി ബോധവല്‍ക്കരണം: ആഗോള തലത്തിലും പ്രാദേശികവുമായ ആരോഗ്യ അധികൃതരോടൊപ്പം ചേര്‍ന്ന് ഊബര്‍ സുരക്ഷാ ടിപ്പുകളും നിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇത് എല്ലാ റൈഡര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അയക്കും.
കഴിഞ്ഞ രണ്ടു മാസമായി തങ്ങളുടെ ആഗോള സാങ്കേതിക, സുരക്ഷാ ടീമുകള്‍ റൈഡര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പുതിയ ഉല്‍പ്പന്ന അനുഭവം നല്‍കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇപ്പോള്‍ ഇന്ത്യ ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുമ്പോള്‍ സ്വയം സുരക്ഷയ്ക്കും അടുത്ത ട്രിപ്പ് എല്ലാവര്‍ക്കും സുരക്ഷിതമാക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടത് നിര്‍ണായകമാണെന്നും ഈ പുതിയ ഫീച്ചറുകള്‍ ആഗോള തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ആവശ്യം അനുസരിച്ച് ഇനിയും പുതുക്കികൊണ്ടിരിക്കുമെന്നും ഊബര്‍ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ആഗോള സീനിയര്‍ ഡയറക്ടര്‍ സച്ചിന്‍ കന്‍സാല്‍ പറഞ്ഞു.
Post Your Comments