Latest NewsNewsBusiness

നേട്ടം കൊയ്ത് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 167.19 പോയിന്റ് ഉയർന്നു 30196.17ലും നിഫ്റ്റി 55.85 പോയിന്റ് ഉയര്‍ന്ന് 8879.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1253 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 164 ഓഹരകള്‍ക്ക് മാറ്റമില്ല.

Also read : കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനംനേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് 0.2ശതമാനം താഴ്ന്നു. ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. എയര്‍ടെലാണ് മികച്ചനേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 10ശതമാനത്തോളം ഉയരത്തിലെത്തി. ഭാരതി ഇന്‍ഫ്രടെല്‍, ഒഎന്‍ജിസി, അള്‍ട്രടെക് സിമെന്റ്, ഐടിസി, പവര്‍ഗ്രിഡ്,അദാനി പോര്‍ട്സ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്,യുപിഎല്‍, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button