യുവാണ്ടെ : കൊറോണ വൈറസിനെ തുരത്താന്‍ രോഗികളെ കൈവച്ച് അനുഗ്രഹിച്ച പാസ്റ്റര്‍ ഒടുവില്‍ കൊറോണ മരണത്തിന് കീഴടങ്ങി . കാമറൂണിലാണ് സംഭവം. കോവിഡ് ബാധിതരായ ഡസന്‍ കണക്കിന് പേരെ രോഗ ശാന്തിയ്ക്കായി കൈ വച്ച് അനുഗ്രഹിച്ച പാസ്റ്റര്‍ ഫ്രാങ്ക്ലിന്‍ എന്‍ഡൈഫര്‍ എന്ന 39 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ഇയാള്‍ മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ 2018 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തനിക്ക് കൊവിഡിനെ ഭേദമാക്കാനുള്ള ശക്തിയുണ്ടെന്നായിരുന്നു ഫ്രാങ്ക്ലിന്റെ വാദം.
Read Also : രണ്ടാമതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടും : രണ്ടാമതും വൈറസ് വ്യാപനം ചൈനയില്‍ നിന്നും തന്നെ
കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പേരാണ് ഫ്രാങ്ക്ലിന്‍ സ്ഥാപിച്ച കിംഗ്ഷിപ്പ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് ചര്‍ച്ചിലേക്ക് രോഗശാന്തിയ്ക്കായി ഒഴുകിയെത്തിയത്. രോഗബാധിതരുടെയും രോഗലക്ഷണങ്ങളുള്ളവരുടെയും മേല്‍ കൈവച്ച് ഫ്രാങ്ക്ലിന്‍ അനുഗ്രഹങ്ങള്‍ നല്‍കിയതായും പ്രാര്‍ത്ഥനകള്‍ നടത്തിയതായും ആഫ്രിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറെ പണിപ്പെട്ടാണ് അധികൃതര്‍ ഫ്രാങ്ക്ലിന്റെ വീട്ടില്‍ നിന്നും അയാളുടെ മൃതദേഹം പുറത്തെത്തിച്ചത്. ഫ്രാങ്ക്ലിനെ പ്രവാചകനെന്നും ദീര്‍ഘദര്‍ശിയെന്നും വിശേഷിപ്പിച്ച് തടിച്ചു കൂടിയ ‘ ഭക്തര്‍ ‘ എട്ടു മണിക്കൂറോളമാണ് ഫ്രാങ്ക്ലിന്റെ വീടിനു മുന്നില്‍ അധികൃതരെ തടഞ്ഞു നിറുത്തിയത്. ഫ്രാങ്ക്ലിന്‍ ദൈവവുമായി ആത്മീയ ധ്യാനത്തിലാണെന്നും അദ്ദേഹത്തെ സംസ്‌കരിക്കാന്‍ പാടില്ലെന്നുമായിരുന്നു ഇവരുടെ വാദം. വീടിനു മുന്നില്‍ ഇവര്‍ കൂട്ട പ്രാത്ഥനയും ചടങ്ങുകളും സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായതോടെ ഫ്രാങ്ക്ലിനെ ചികിത്സിക്കാന്‍ ഡോക്ടറെ വരുത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍ എത്തി പത്തു മിനിട്ടിനുള്ളില്‍ ഇയാള്‍ മരിച്ചു. ഫ്രാങ്ക്ലിനെ വീട്ടു മുറ്റത്ത് തന്നെ സംസ്‌കരിച്ചു.
Post Your Comments