Latest NewsNewsInternational

രണ്ടാമതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടും : രണ്ടാമതും വൈറസ് വ്യാപനം ചൈനയില്‍ നിന്നും തന്നെ

ബീജിംഗ് : ലോകരാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടും. രണ്ടാമതും വൈറസിന്റെ വ്യാപനം ചൈനയില്‍ നിന്നുംതന്നെയായിരിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണ്ടെത്തല്‍. ചൈനയിലെ സീനിയര്‍ മെഡിക്കല്‍ ഉപദേശകന്‍ സോയോന്‍ഗ് നാന്‍ഷാനും ഇത് ശരി വയ്ക്കുന്നു.

Read Also : പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കാന്‍ കെഎസ്എഫ്ഇ : പദ്ധതി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ചൈനീസ് ജനതയുടെ പ്രതിരോധശേഷിക്കുറവ് തന്നെയാണ് കൊറോണയുടെ വ്യാപനം സൂചിപ്പിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരുന്നു. വുഹാനിലെ ഒരാളുള്‍പ്പെടെ 14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ചൈനയില്‍ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,901 ആയി.

വുഹാനിലെ ഡോങ്സിഹു ജില്ലയിലാണ് പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 76 ദിവസത്തെ ലോക്ഡൗണിന് ശേഷം ഫാക്ടറികളും ഓഫിസുകളും വീണ്ടും തുറന്നിരുന്നു. ഇതോടെയാണ് വീണ്ടും അസുഖം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വുഹാനില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ സംഭവിച്ചതുപോലെ കോവിഡ്-19 പടരാതിരിക്കാന്‍ വുഹാന്‍ അധികൃതര്‍ ആദ്യം തന്നെ 1.1 കോടി ആളുകള്‍ക്ക് ടെസ്റ്റിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button