പല്ലിസ ; ആറ് മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 14 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് ആരോപിച്ച് പാസ്റ്ററെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ കഴുത്തറുത്ത് കൊന്നു . കിഴക്കന്‍ ഉഗാണ്ടയിലാണ് സംഭവം. എന്‍ഗല്‍വേ ഗ്രാമത്തിലെ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചിലെ സുവിശേഷകനായിരുന്നു പാസ്റ്റര്‍ ചിക്കുമയാണ് കൊല്ലപ്പെട്ടത്.
ഉഗാണ്ടയിലെ പല്ലിസ പട്ടണത്തില്‍ താമസിക്കുന്ന പാസ്റ്റര്‍ തോമസ് ചിക്കൂമയെ ബൈബിളും ഖുറാനും ഉപയോഗിച്ചുള്ള ചര്‍ച്ചയ്ക്കെന്ന പേരിൽ വിളിച്ചു വരുത്തിയാണ് തീവ്ര ഇസ്‌ലാമിക വാദികൾ കൊലപ്പെടുത്തിയതെന്നു റിപ്പോർട്ട്.
ചർച്ചയ്ക്കിടെ പാസ്റ്റര്‍ ക്രിസ്തുമതത്തെ ന്യായീകരിച്ചപ്പോള്‍, പ്രകോപിതരായ മുസ്ലീങ്ങള്‍ “അല്ലാഹു അക്ബര്‍” മുഴക്കാന്‍ തുടങ്ങി. ഒരാള്‍ പാസ്റ്ററെ തല്ലുകയും ചെയ്തു. പാസ്റ്ററിനൊപ്പം മകനും ഉണ്ടായിരുന്നെങ്കിലും അന്തരീക്ഷം മോശമാകുന്നത് കണ്ടു മകന്‍ ഭയന്ന് വീട്ടിലേക്ക് ഓടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം അയല്‍വാസികളുമായി തിരിച്ചെത്തി സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പാസ്റ്ററെ കണ്ടെത്തിയത്. നാവ് അറുത്തുമാറ്റിയ നിലയിലും തല വെട്ടിയെടുത്ത നിലയിലുമായിരുന്നു പാസ്റ്ററിനെ കണ്ടെത്തിയതെന്ന് മകന്‍ പറയുന്നു
സംഭവത്തെ കുറിച്ച് ഉഗാണ്ട പോലീസ് അന്വേഷണം ആരംഭിച്ചു .
Post Your Comments