പോംഗ്യാംഗ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഭീതിയിലാഴ്ത്തി രാജ്യത്ത് കൊറോണ വ്യാപിക്കുന്നു. രാജ്യത്ത്, ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇതിനോടകം, പതിനായിരക്കണക്കിന് ആളുകളില്‍ കൊറോണ രോഗലക്ഷണം പ്രകടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദമാണ് മരിച്ചയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പനിബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചവരില്‍ ഒരാളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ രാജ്യത്ത് സ്ഥിരീകരിക്കുമെന്നാണ് സൂചനകള്‍. നിലവില്‍, പനി ബാധിച്ച 1,87,000 പേര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്.
രാജ്യതലസ്ഥാനമായ പോംഗ്യാംഗില്‍ രോഗവ്യാപനം രൂക്ഷമാണ്. ഇതോടെ, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
Post Your Comments