Latest NewsKeralaNattuvarthaNewsCrime

വിവാഹിതനായ യുവാവ് അയൽവാസിയായ 19 കാരിയെ കുത്തി പരിക്കേൽപ്പിച്ചു, വർഷങ്ങൾക്ക് മുൻപ് തർക്കത്തെ തുടർന്ന് മറ്റൊരു പെൺകുട്ടിക്ക് വേണ്ടി ആസിഡ് കുടിച്ചിരുന്നതായി പോലീസ്

പത്തനംതിട്ട; കുമ്പളാംപൊയ്ക സ്വദേശിയായ 19 കാരിയെ അയല്‍വാസിയായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു,, ചെങ്ങറമുക്ക് കൊച്ചയ്യത്ത് കണ്ണംപാറ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ രാധിക(19)യ്ക്കാണ് കുത്തേറ്റത്,തലയിലും കഴുത്തിലും കയ്യിലുമായി നിരവധി മുറിവുകളുണ്ട്സംഭവവുമായി ബന്ധപ്പെട്ട് കണ്ണംപാറ ചരുവില്‍ സനോജ് (38)നെ പൊലീസ് തെരയുന്നു,

റ്റക്ക് തോട്ടില്‍ കുളിക്കാന്‍പോയ രാധികയെ കറിക്കത്തികൊണ്ട് സനോജ് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു,, രാധികയുടെ കരച്ചില്‍ കേട്ട് അച്ഛനും അയല്‍വാസികളും എത്തിയപ്പോള്‍ സനോജ് ഓടി രക്ഷപ്പെട്ടു,, രാധികയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നാട്ടിൽ മേസ്തിരിയായ സനോജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്, അയല്‍വാസികളായ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. പത്ത് വര്‍ഷം മുമ്പ് മറ്റൊരു യുവതിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഇയാള്‍ ആസിഡ് കുടിച്ചിരുന്നു,, ആന്ധ്രാപ്രദേശില്‍ നഴ്സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കുത്തേറ്റ രാധിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button