Latest NewsKeralaNewsKuwaitGulf

കുവൈത്ത് – കണ്ണൂര്‍ വിമാനം പുറപ്പെട്ടു: 10 ശിശുക്കള്‍ അടക്കം 188 യാത്രക്കാര്‍

കുവൈത്ത് സിറ്റി • വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായുള്ള കുവൈത്ത് സിറ്റി- കണ്ണൂര്‍ വിമാനം പ്രവാസികളുമായി പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 790) വിമാനത്തില്‍ 10 ശിശുക്കള്‍ അടക്കം 188 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കുവൈത്ത് സമയം ഉച്ചകഴിഞ്ഞ് 2.42 ന് പുറപ്പെട്ട വിമാനം രാത്രി 9.15 ഓടെ കണ്ണൂരിലെത്തും.

ഇന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങളാണ് ഉള്ളത്. എയര്‍ ഇന്ത്യയുടെ റിയാദ് – കോഴിക്കോട്, ദമ്മാം – കൊച്ചി, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ – കണ്ണൂര്‍, ക്വാലാലംപൂര്‍ – കൊച്ചി എന്നിവയാണ് മറ്റു സര്‍വീസുകള്‍. റിയാദ്, ദമ്മാം വിമാനങ്ങള്‍ രാത്രി എട്ടുമണിയോടെ കോഴിക്കോട്ടും, കൊച്ചിയിലുമെത്തും.

കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button