കൊച്ചി: സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ട്. ഐഎസ്എൽ ആദ്യ സീസണ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരമായ ജിങ്കാൻ വിദേശ ക്ലബിലേയ്ക്കാണ് പോകുന്നത്. ഇക്കാര്യത്തിൽ ജിങ്കാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ധാരണയിൽ എത്തിയെന്നാണ് വിവരം. എന്നാൽ ഏത് ക്ലബ്ബിലേക്ക് ആണ് ജിങ്കാൻ പോവുകയെന്നു വ്യക്തമല്ല. ഐഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ജിങ്കാൻ. അതിനാൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാൻ കാരണമായി. എന്നാല്‍ വാര്‍ത്തകളോട് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്റ്ററായ കരോളിസ് സ്‌കിന്‍കിസ് പ്രതികരിച്ചിട്ടില്ല.
ഐഎസ്എൽ ഒന്നാം സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാൻ ആറ് വർഷത്തിന് ശേഷമാണ് ക്ലബ് വിടുന്നത്. ആദ്യ സീസണിൽ എമേർജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാൽമുട്ടിന് ഏറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ ജിങ്കാൻ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാൽ . ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍.
സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് എത്തിയ ജിങ്കൻ ഇന്ത്യൻ ടീമിന്റെ മികച്ച പ്രതിരോധതാരമാണ്. ഈവര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments