കുവൈറ്റ് സിറ്റി : ഒരു മലയാളി കൂടി മരണപ്പെട്ടു കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. കുവൈറ്റ് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ആണ് ഫർവാനിയ ആശുപത്രിയിൽ മരിച്ചത്. മെയ് 11നാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also read : ഇത്തിഹാദ് പ്രത്യേക വിമാനങ്ങളുടെ ആവൃത്തി വര്‍ധിപ്പിച്ചു; കൂടുതല്‍ സ്ഥലങ്ങളിലേക്കും സര്‍വീസ്
രാജ്യത്ത് കഴിഞ്ഞ ദിവസം 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 6പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 15691ഉം, മരണസംഖ്യ 118ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 246 പേർ പുതുതായി രോഗമുക്തി നേടി.
Post Your Comments