വാഷിംഗ്ടണ്‍: യുഎസ് ഇന്ത്യക്കാരെ നാടുകടത്തുന്നു, അനധികൃതമായി കുടിയേറിയവരെയാണ് യുഎസ് തിരിച്ചയക്കുന്നത്. അനധികൃതമായി കടന്നുകൂടിയ 161 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നു. മെക്സിക്കോ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പിടയിലായവരെയാണ് തിരിച്ചയക്കുന്നത്. ഇന്ത്യക്കാരെ കയറ്റിയുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഈ ആഴ്ച പഞ്ചാബിലെ അമൃത്സറില്‍ എത്തും.
Read Also : കൊച്ചി വിമാനത്താവളത്തിലെത്തിയ അബുദാബി – കൊച്ചി വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങള്‍
അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചവരില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. ഗുജറാത്ത് (12), ഉത്തര്‍പ്രദേശ്, (5), മഹാരാഷ്ട്ര (4), കേരളം (2), തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വീതമാണ് തിരിച്ചെത്തുന്നത് ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്.
അമേരിക്കയിലെ 95 ജയിലുകളിലായി 1739 ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സത്നാം സിംഗ് ചഹല്‍ പറഞ്ഞു. അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ.
Post Your Comments