അടിമാലി : ഹൈദരാബാദില്‍നിന്നും മലയാളികളെ നാട്ടില്‍കൊണ്ട് വന്ന എയര്‍ബസ് അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളുമായി ട്രിപ്പ് നടത്തി. പൊലീസ് ബസ് പിന്‍തുടര്‍ന്ന്ബസ് ഉടമയെയും സഹായിയെയും കോണ്‍ട്രാക്ടറെയും കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറും ഉടമയുംമായ കുത്തുകുഴി കോട്ടപ്പടി ജോബിഷ് (32) സഹായി കാരകുന്നം ആക്കക്കുഴി ബേസില്‍ (30) കോണ്‍ട്രാക്ടര്‍ അടിമാലി കോഴിപറമ്പില്‍ സുരേഷ് (39) എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് പിടികൂടി കേസെടുത്തത്.
ആനച്ചാലില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശികളായ പത്ത് പേരുമായി പോയ ബസ് ആണ് നേര്യമംഗലത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്. കോണ്‍ടാക്‌ട് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വെള്ളത്തുവല്‍ എസ്‌എച്ച്‌ഒ ആര്‍. കുമാര്‍, എസ്‌ഐമാരായ സജി എന്‍. പോള്‍, വി.ആര്‍. അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍ ടോണി തോമസ് എന്നിവര്‍ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
നിപയ്ക്ക് രണ്ടാണ്ട്, ഇപ്പോഴും എവിടെ നിന്ന് എന്നതിന് ഉത്തരം കിട്ടാതെ സാബിത്തിന്റെ കുടുംബം
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലിസ് പിന്‍തുടര്‍ന്ന് നേര്യമംഗലത്തുവെച്ച് ബസ്സ് കസ്റ്റഡിയില്‍ എടുത്തു.തൊഴിലാളികളെ രണ്ട് ലക്ഷം രൂപയ്ക്ക് വാടക വാങ്ങി ബസില്‍ കയറ്റി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്. പോലീസിന്റെ പിടിയിലായവരെ മൂന്നാര്‍ കേന്ദ്രീകരിച്ച് നിരീക്ഷണത്തിലാക്കി. തൊഴിലാളികളെ കടത്താനുപയോഗിച്ച ബസും അണു നശീകരണം നടത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments