KeralaLatest NewsNews

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു: യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

ഇടിയുടെ ആഘാതത്തിൽ പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയര്‍ഫോഴ്‌സാണ് കണ്ടെത്തിയത്.

വയനാട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു രണ്ട് മരണം. മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. കാല്‍നട യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി ദുര്‍ഗാപ്രസാദ്, ബംഗാള്‍ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്.

Read Also: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയര്‍ഫോഴ്‌സാണ് കണ്ടെത്തിയത്. പരുക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button