തൃശ്ശൂര്‍: പെരുമ്പിലാവ് സ്‌കൂളിന് സമീപം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. 2 കിലോ കഞ്ചാവുമായി ഒഡീഷ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന (27) ടോഫന്‍ ബെഹറ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒഡീഷയില്‍ നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം എസി.പി സിനോജിന്റെ നേതൃത്വത്തില്‍ കുന്നംകുളം ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ആണ് പ്രതിയെ പിടികൂടിയത്.
പെരുമ്പിലാവ് ഭാഗങ്ങളില്‍ ലഹരി മരുന്ന് മാഫിയ സംഘങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങി വില്‍പ്പനക്കായി കൊണ്ടു വന്നിട്ടുള്ളതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
Post Your Comments