KeralaLatest NewsNewsTechnology

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം, പുതിയ ആപ്പ് ഉടൻ അവതരിപ്പിക്കും

അന്യസംസ്ഥാന തൊഴിലാളികളുടെ ബയോമെട്രിക്സ്, ആധാർ വിവരങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവും സർക്കാറിന്റെ പരിഗണനയിലുണ്ട്

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ആപ്പും പുറത്തിറക്കുന്നത്. വിവിധ ജോലികൾക്കായി കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നിർബന്ധമായും ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനുള്ള കാര്യക്ഷമമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കുന്നതാണ്.

ആലുവയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് ഉൾപ്പെടെ ആവർത്തിച്ചുള്ള ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. അന്യസംസ്ഥാനത്തു നിന്നും കേരളത്തിൽ എത്തുന്നവരിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ഉണ്ട്. നിലവിൽ, അവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ കർശനമായി നടപ്പാക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾ ഉടനടി പരിഹരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. അതേസമയം, അന്യസംസ്ഥാന തൊഴിലാളികളുടെ ബയോമെട്രിക്സ്, ആധാർ വിവരങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവും സർക്കാറിന്റെ പരിഗണനയിലുണ്ട്.

Also Read: ആരാണ് ഗ്രീന്‍ വാലിയെ സംരക്ഷിച്ചിരുന്നത്? അവരെ ഒതുക്കിയില്ലെങ്കില്‍ കേരളം മറ്റൊരു സിറിയ ആകാന്‍ അധിക കാലം വേണ്ടി വരില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button