വാഷിങ്ടണ്‍ : യുഎസില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവില്ലായ്മയാണെന്ന് കഴിഞ്ഞ ദിവസം മുന്‍പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബറാക്ക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
‘അദ്ദേഹം (ഒബാമ) പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് പറയാന്‍ കഴിയുന്നത് അത്രയേ ഉള്ളൂ’ വൈറ്റ്ഹൗസില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
യു.എസില്‍ എല്ലാം കൈവിട്ട അവസ്ഥയിലാണെന്നും തന്റെ ഭരണകാലത്തെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെ ഒബാമ പറഞ്ഞിരുന്നു. ഭരണകൂടം ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉത്തരവാദപ്പെട്ടവര്‍ സ്വന്തം ചുമതലകള്‍ വഹിച്ചുകൊള്ളുമെന്ന് ഇനിയും വിശ്വസിക്കാനാവില്ല. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ പലരും ഉത്തരവാദപ്പെട്ടയാളാണെന്ന് ഭാവിക്കുന്നുപോലുമില്ല. ഒബാമ പറഞ്ഞു.
Post Your Comments