ന്യൂഡല്‍ഹി:മരിച്ചവരുടെ സ്രവം കോവിഡ് പരിശോധനക്കായി ശേഖരിക്കേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. മരണകാരണം കൊവിഡാണെന്ന് പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് ബോദ്ധ്യമുണ്ടെങ്കില്‍ സാമ്പിള്‍ ശേഖരിച്ചുള്ള ലാബ് പരിശോധന വേണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പദ്മിനി സിംഗ്ല പുറത്തിറക്കിയ ഉത്തരവിലാണ് വ്യക്തമാക്കുന്നത്. വീട്ടില്‍ കിടന്ന് മരിക്കുന്നവര്‍ക്കു പോലും കോവിഡ് പരിശോധന നടത്തണമെന്ന് പലരും ആവശ്യപ്പെടുന്നു. ഇത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. ആരോഗ്യപ്രവര്‍ത്തകരുടെ സമയവും പരിശോധന കിറ്റുകളും ലാഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Post Your Comments