മുംബൈ: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ഹർജിയെ ബോംബെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പിന്തുടാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് പരിഗണിച്ചത്.
കേരളത്തിന്റേതിനു സമാനമായ കേസുകളാണ് തുടക്കത്തില്‍ മഹാരാഷ്ട്രയിലും ഉണ്ടായിരുന്നതെന്നും കേരളം ഫലപ്രദമായി രോഗവ്യാപനം പ്രതിരോധിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാൽ കോവിഡ്19 വ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളിലേക്ക് 1000 ബസുകള്‍ ഏർപ്പാടാക്കി യോഗി ആദിത്യനാഥ്
കേന്ദ്രസര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശകളും അനുസരിച്ച് തന്ത്രങ്ങള്‍ നടപ്പാക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ കേരളത്തിലെയും മഹാരാഷ്ട്രയിലെയും ജനസംഖ്യയിലും മറ്റു കാര്യങ്ങളിലും സാഹചര്യം വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ അനാവശ്യമായ ഹര്‍ജിയാണിതെന്നും ഇതു തള്ളണമെന്നും സര്‍ക്കാര്‍ കോടതിയല്‍ ആവശ്യപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ച നാഗ്പൂര്‍ സ്വദേശി സുഭാഷ് സന്‍വറാണ് ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
Post Your Comments