Latest NewsNewsIndia

മറാത്ത സംവരണത്തിന് സംസ്ഥാന സർക്കാർ അനുകൂലം: വ്യക്തമാക്കി ഏകനാഥ് ഷിൻഡെ

മുംബൈ: മറാത്ത സംവരണത്തിന് സംസ്ഥാന സർക്കാർ അനുകൂലമാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പരിഹാരം കാണുന്നതിനായി മഹാരാഷ്‌ട്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മറാത്തകൾ സംയമനം പാലിക്കണമെന്നും സംവരണം നടപ്പാക്കുന്നതിന് നിയമപരമായ മാർഗങ്ങൾക്ക് സർക്കാരിന് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സംവരണം ആവശ്യപ്പെട്ട് പ്രവർത്തകൻ മനോജ് ജാരങ്കെ നടത്തുന്ന അനിശ്ചിതകാല നിരാഹാരം സമരം അവസാനിപ്പിക്കാൻ നേതാക്കൾ പ്രമേയം പാസാക്കി. മറാത്ത സമുദായത്തിന് സംവരണം ഉറപ്പാക്കുന്നതിന് ആക്ടിവിസ്റ്റ് ജാരങ്കെ സർക്കാരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ഷിൻഡെ ആവശ്യപ്പെട്ടു.

ഗ​ര്‍ഭി​ണി​​യെ കി​ട​പ്പു​മു​റി​യി​ല്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി: ഭ​ര്‍ത്താ​വി​ന് ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യും

മുഖ്യമന്ത്രി ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന (യുബിടി) നേതാവ് അനിൽ പരബ്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, നിയമസഭാ കൗൺസിലിലെ ലോപി അംബാദാസ് ദൻവെ തുടങ്ങിയവർ പ്രമേയത്തിൽ ഒപ്പുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button