Latest NewsKeralaNattuvarthaNewsCrime

ലോക്ക് ഡൗൺ കാലത്തും സജീവമായി കവർച്ചാ സംഘം; ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാലയുമായി കടന്നു

രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്

ചേർത്തല; ലോക്ക് ഡൗൺ കാലത്തും സജീവമായി കവർച്ചാ സംഘം, ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു,, ചേർത്തല നഗരസഭ 12-ാം വാർഡിൽ ജ്യോതിസ് ഭവനിൽ മണിയുടെ ഭാര്യ അർച്ചനയുടെ കഴുത്തിൽ കിടന്ന രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്.

രാവിലെ 6:30 ഓടെ കാളികുളം കവലയ്ക്ക് സമീപമായിരുന്നു സംഭവം, പാല് വാങ്ങാനായി പോയ അർച്ചനയുടെ സമീപം വഴി ചോദിച്ച് ബൈക്കിലെത്തിയ രണ്ടു പേരിൽ പുറകിലിരുന്നയാളാണ് മാലപൊട്ടിച്ചത്, അർച്ചനയുടെ കഴുത്തിന് പരിക്കുകളും പറ്റി. ചേർത്തല പൊലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button