ലണ്ടന്‍: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് വൻ തുക പിഴ ചുമത്തി. പീസ് ടിവിക്ക് 30,000 പൗണ്ട് (2.75 കോടി രൂപ) ആണ് ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണ സമിതിയായ ഒഫ്കോം പിഴ ചുമത്തിയിരിക്കുന്നത്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് സമിതി കണ്ടെത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കമുള്ള പരിപാടികളുടെ പേരിലാണ് പിഴ.
പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡും പീസ് ടിവിയുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് തുകയടയ്ക്കേണ്ടത്. വിദ്വേഷ പ്രഭാഷണത്തിന്റെ പേരില്‍ പീസ് ടിവി ഉറുദുവിന്റെ ലൈസന്‍സ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിര്‍നായിക്കിന്റെ യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിംഗ്് ലിമിറ്റഡാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്. കുറ്റകൃത്യങ്ങള്‍ക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടിവി സംപ്രേഷണം ചെയ്തതായി ഓഫ്കോം വിലയിരുത്തി.
ALSO READ: മൊറട്ടോറിയം പേരിനു മാത്രമോ? തിരിച്ചടവിന് നിര്‍ബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍
കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രഭാഷണം തുടങ്ങിയ വകുപ്പുകളില്‍ ഇന്ത്യയില്‍ നിയമനടപടി നേരിടുന്ന സാക്കിര്‍ നായിക്ക് 2016-ല്‍ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലേഷ്യന്‍ പൗരത്വമുള്ള ഇയാളെ വിട്ടുതരാന്‍ ഇന്ത്യ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments