Latest NewsIndiaNews

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​വ​രെ പ്രേ​ര​ണ​യാകുന്നു; വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ന്‍ സാ​ക്കി​ര്‍ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി​ക്ക് വൻ തുക പിഴ ചുമത്തി

ല​ണ്ട​ന്‍: വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ന്‍ സാ​ക്കി​ര്‍ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി​ക്ക് വൻ തുക പിഴ ചുമത്തി. പീ​സ് ടി​വി​ക്ക് 30,000 പൗ​ണ്ട് (2.75 കോ​ടി രൂ​പ) ആണ് ഇം​ഗ്ല​ണ്ടി​ലെ മാ​ധ്യ​മ നി​രീ​ക്ഷ​ണ സ​മി​തി​യാ​യ ഒ​ഫ്കോം പിഴ ചുമത്തിയിരിക്കുന്നത്. സം​പ്രേ​ഷ​ണ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചുവെന്ന് സമിതി കണ്ടെത്തി. വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ പേ​രി​ലാ​ണ് പി​ഴ.

പീ​സ് ടി​വി ഉ​റു​ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യി​രു​ന്ന ലോ​ര്‍​ഡ് പ്രൊ​ഡ​ക്ഷ​ന്‍ ലി​മി​റ്റ​ഡും പീ​സ് ടി​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​ള്ള ക്ല​ബ്ബ് ടി​വി​യു​മാ​ണ് തു​ക​യ​ട​യ്ക്കേ​ണ്ട​ത്. വി​ദ്വേ​ഷ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ​ പേ​രി​ല്‍ പീ​സ് ടി​വി ഉ​റു​ദു​വി​ന്‍റെ ലൈ​സ​ന്‍​സ് നേ​ര​ത്തേ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​വ ര​ണ്ടി​ന്‍റെ​യും മാ​തൃ​സ്ഥാ​പ​നം സാ​ക്കി​ര്‍​നാ​യി​ക്കി​ന്‍റെ യൂ​ണി​വേ​ഴ്സ​ല്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ്് ലി​മി​റ്റ​ഡാ​ണ്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പീ​സ് ടി​വി​ക്ക് ഇം​ഗ്ലീ​ഷ്, ഉ​റു​ദു, ബം​ഗാ​ളി പ​തി​പ്പു​ക​ളാ​ണു​ള്ള​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​വ​രെ പ്രേ​ര​ണ​യാ​വു​ന്ന പ​രി​പാ​ടി പീ​സ് ടി​വി സം​പ്രേ​ഷ​ണം ചെ​യ്ത​താ​യി ഓ​ഫ്കോം വി​ല​യി​രു​ത്തി.

ALSO READ: മൊറട്ടോറിയം പേരിനു മാത്രമോ? തിരിച്ചടവിന് നിര്‍ബന്ധിച്ച്‌ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, വി​ദ്വേ​ഷ​പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന സാ​ക്കി​ര്‍ നാ​യി​ക്ക് 2016-ല്‍ ​മ​ലേ​ഷ്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ലേ​ഷ്യ​ന്‍ പൗ​ര​ത്വ​മു​ള്ള ഇ​യാ​ളെ വി​ട്ടു​ത​രാ​ന്‍ ഇ​ന്ത്യ ക​ഴി​ഞ്ഞ ആ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button