തിരുവനന്തപുരം:ഇന്ന് മുതൽ പോലീസിന്റെ പ്രവർത്തനത്തിന് അടിമുടി മാറ്റത്തിനു വേണ്ടി ഡിജിപിയുടെ ശുപാർശ. കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റുന്ന മാർഗനിർദേശം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. ഇന്നു മുതൽ പുതിയ രീതി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു തയാറാക്കിയത്. പ്രധാന നിർദേശങ്ങൾ ചുവടെ :
നിത്യേനയുള്ള വാഹന പരിശോധന പാടില്ല.
ജാമ്യം ലഭിക്കുന്ന കേസിൽ അറസ്റ്റ് വേണ്ട. ഗുരുതര കേസുകളിൽ മാത്രം അറസ്റ്റ്.
ട്രാഫിക് ഡ്യൂട്ടി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളിൽ മാത്രം.
7 ദിവസം ജോലി 7 ദിവസം വിശ്രമം എന്ന രീതി നടപ്പാക്കണം
ദിവസവും വൈകുന്നേരം പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിച്ചു ഫോണിലൂടെ അറിയിക്കണം.
പൊലീസുകാർ സ്റ്റേഷനിൽ വരുന്നതിനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തുക.
∙
പരാതിക്കാരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയോ വിഡിയോ കോൾ വഴിയോ രേഖപ്പെടുത്തണം.
പൊലീസുകാരുടെ പരേഡ്, ക്ലാസുകൾ, റോൾ കോൾ എന്നിവ ഒഴിവാക്കണം.
ഇനി ഉത്തരവ് ഉണ്ടാകുന്നതു വരെ വെള്ളിയാഴ്ച പരേഡ് വേണ്ട
സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുള്ളവർ സംഘം ചേർന്നു വിശ്രമിക്കാൻ പാടില്ല
ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിൽ പോകാൻ അനുവദിക്കണം. മറ്റു സ്ഥലങ്ങളിൽ പോകരുത്
ജോലിക്കനുസൃതമായി പൊലീസുകാർക്കു സുരക്ഷാ ഉപകരണങ്ങൾ നൽകണം.
വ്യായാമം, യോഗ എന്നിവ ദിവസവും ചെയ്യാൻ ഉപദേശിക്കണം
കഴുകി വൃത്തിയാക്കിയ യൂണിഫോം ദിവസവും ധരിക്കണം.
രോഗമോ പനിയോ മറ്റോ വന്നാൽ ഉടൻ മേലുദ്യോഗസ്ഥരെ അറിയിക്കണം.
മേലുദ്യോഗസ്ഥർ ദിവസേനയുള്ള നിർദേശം ഓൺലൈൻ, വാട്സാപ്, എസ്എംഎസ് എന്നിവ വഴി നൽകണം.
സിസിടിവി, ക്യാമറ, ഹെൽപ് ലൈൻ എന്നിവയുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണം.
ജനമൈത്രി പൊലീസ് വീടുകളിൽ കയറരുത്.
Post Your Comments