കോഴിക്കോട്: ആഘോഷ രാവുകള്‍ക്ക് ആവേശം പകരനായി കേരളത്തിലെത്തിയ കാര്‍ണിവല്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ബീഹാറിൽ നിന്നെത്തിയ തൊഴിലാളികളാണ് കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവിലെ പാമ്പുശല്യമുള്ള മൈതാനത്ത് താല്‍ക്കാലിക ഷെഡില്‍ കഴിയുന്നത്.
പൊയില്‍ക്കാവിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് കാര്‍ണിവല്‍ ഒരുക്കാനാണ് ഇവര്‍ എത്തിയത്. റൈഡുകള്‍ സ്ഥാപിച്ച് തുടങ്ങിയപ്പോഴാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും ഉത്സവം ഉപേക്ഷിച്ചതും. ഇതോടെ ഈ മൈതാനത്ത് ഇവരും ലോക്കായി. കാര്‍ണിവല്‍ ഏജന്റ് നല്‍കുന്ന ആഹാര സാധനങ്ങള്‍ പാകം ചെയ്ത് കഴിച്ച് മഴയത്തും വെയിലത്തും ഇവിടെ തന്നെ കഴിയുന്നു. തൊട്ടടുത്ത കാവില്‍നിന്ന് മിക്ക ദിവസങ്ങളിലും പാമ്പിറങ്ങിവന്ന് ഇവരുടെ ഉറക്കം കെടുത്തും. കുടിവെള്ളത്തിനും ശുചിമുറി ആവശ്യത്തിനുമായി ദൂരേക്ക് നടന്ന് പോകണം.
ട്രെയിന്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചതോടെ കഴിഞ്ഞയാഴ്ച എല്ലാം കെട്ടിപ്പെറുക്കി ഒരുങ്ങി ഇരുന്നു. എന്നാൽ ബിഹാര്‍ സര്‍ക്കാര്‍ അനമുതി നല്‍കാതിരുന്നതോടെ ആ യാത്ര മുടങ്ങി. തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ വില്ലേജ് ഓഫിസര്‍ ശ്രമിച്ചിരുന്നുവെങ്കിലും വൈദ്യുതി പ്രശ്നം തടസമായി.
Post Your Comments