കോഴിക്കോട്: സിപിഎം നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ വീണ്ടും തെരുവില്‍. കുറ്റ്യാടിയില്‍ സിപിഎം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിലാണ് ഇവിടെ പ്രവര്‍ത്തകരുടെ പ്രതിഷേധം. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
നേരത്തെ, പൊന്നാനിയിലും നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരേയാണ് സ്ത്രീകള്‍ അടക്കമുള്ള നൂറിലധികം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Also read : അയോധ്യയില്‍ അതിഥി മന്ദിരം നിര്‍മ്മിക്കാൻ കർണാടക സർക്കാർ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
സംസ്ഥാനത്ത് പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ തെരുവില്‍ ഇറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. നേതാക്കള്‍ സാധാരണ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments