വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തോടെ യു എസിൽ നിലനിന്നിരുന്ന വംശീയ വിവേചനം കൂടുതല്‍ ശക്തമായെന്ന് തുറന്നടിച്ച് മുന്‍പ്രസിഡന്റ് ബരാക് ഒബാമ. രോഗ വ്യാപനം നിയന്ത്രിക്കാന്‍ ട്രംപിന് കഴിഞ്ഞില്ലെന്നും ഒബാമ കൂട്ടിച്ചേർത്തു.
സര്‍വ്വകലാശാല ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുത്ത് ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം. രാജ്യത്ത് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒബാമ വിമര്‍ശനമുന്നയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി. ജോര്‍ജിയയില്‍ ജോഗിങ്ങിനിടെ അഹ്മദ് ആര്‍ബര്‍ എന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ബിരുദം നേടിയ എല്ലാവരേയും ഒബാമ അഭിനന്ദിച്ചു.
കൊറോണവൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും വിമര്‍ശിച്ചിരുന്നു. ‘മഹാദുരന്തം’ എന്നാണ് കോവിഡ് പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്. 2017 ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം പൊതുരംഗത്ത് വളരെ കുറച്ചുമാത്രമാണ് ഒബാമ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയിൽ 14 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 90,000 പേര്‍ വൈറസ്ബാധമൂലം രാജ്യത്ത് മരിക്കുകയും ചെയ്തു.
Post Your Comments